NN Pillai
29-10-2022
ബോധപൂര്‍വ്വം ദുര്‍ഗ്രാഹ്യത സൃഷ്ടിക്കുന്ന അത്യന്താധുനികവും

ബോധപൂർവം ദുർഗ്രാഹ്യത സൃഷ്ടിക്കുന്ന അത്യന്താധുനികവും ആധുനികോത്തരവുമായി വിശേഷിപ്പിക്കപ്പെടുന്ന നവ സാഹിത്യ കൃതികളെയും, വിപ്ലവത്തിന് വേണ്ടി വിപ്ലവം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും നിശിതമായി പരിഹസിക്കുന്നു ഈ ഏകാങ്കത്തിൽ. തുടക്കം മുതൽ അവസാനം വരെ സറ്റയർ(Satire) എന്ന സങ്കേതത്തിൽ നിറഞ്ഞുനിൽക്കുന്ന ഈ നാടകം സംഭാഷണ ചാതുര്യത്താൽ പഠനാർഹവും രസാവഹമാണ്. ‘ഏതൻസിൽ’ അപ്പോളോ ദേവന്‍റെ ക്ഷേത്രഗോപുരത്തിൽ കൊത്തിയിരിക്കുന്ന മുദ്രാവാക്യമായ ‘Medan Agan’ അതായത് ‘ എന്തിനും മിതത്വം’ എന്ന തത്വം ഏത് കാലഘട്ടത്തിലും ഉചിതവും ആവശ്യവുമാണ് എന്ന് വിളിച്ചോതുന്നു ഈ നാടകം.

Recent Posts