"The sum total of infinite nonsense is absolute sense, that is man" - N.N.P

എൻ.എൻ.പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം

– കോറസ് കലാസമിതി, മാണിയാട്ട്

2012 മുതൽ എൻ.എൻ.പിള്ളയുടെ പേരിൽ നടത്തുന്ന ഈ നാടകോത്സവം ബഹുജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമാണ്. അയ്യായിരത്തിൽപ്പരം ലാസ്വാദകരായ ജനങ്ങളുടെ പങ്കാളിത്തം ഈ പത്ത് ദിവസത്തെ നാടക രാവുകൾക്ക് മാറ്റ് വർദ്ധിപ്പിക്കുന്നു. നവംബർ 14 മുതൽ 24 വരെ കാസർകോട്, മാണിയാട്ട് നടക്കുന്ന ഈ ആഘോഷത്തിൽ സംസ്ഥാനത്തെ മികച്ച നാടകങ്ങൾ അവതരിപ്പിക്കപ്പെടുകയും, മികച്ച കലാകാരൻമാരെ തിരഞ്ഞെടുത്ത് ആദരിക്കുകയും ചെയ്യുന്നു. സിനിമ നാടകമേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്യുന്നു.

2022 ലെ പുരസ്കാരത്തിന് അർഹരായവർ
സിനിമ : ശ്രീ. സുരാജ് വെഞ്ഞാറുമ്മൂട്
നാടകം : ശ്രീ സതീഷ് സംഘമിത്ര


എൻ.എൻ.പിള്ള സ്മാരക പുരസ്കാരം

– ദയ സാംസ്കാരികവേദി, കോട്ടയം

നവംബർ 14 ന് കോട്ടയം, കുടയംപടിയിൽ നടക്കുന്ന ചടങ്ങിൽ സിനിമാ സാഹിത്യമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നു. 2022 ലെ എൻ.എൻ.പിള്ള സ്മാരക പുരസ്കാരത്തിന് അർഹമായിരിക്കുന്നത് പ്രമുഖ സാഹിത്യകാരൻ ഡോ.സുനിൽ പി ഇളയിടം.